
നിലമ്പൂർ: വിദ്യാഭ്യാസ പ്രസരണ രംഗത്ത് നിലമ്പൂരിൽ ജ്വലിച്ച് നിൽക്കുന്ന മർകസിന്റെ പ്രഥമ പ്രസിഡണ്ടും മാനവിക മതമൈത്രിയുടെ അംബാസിഡറുമായി ജീവിച്ച് മാതൃക കാട്ടിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സംഗമവും മർകസിൽ നടന്നു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ മർകസിൽ പണിയാരംഭിച്ച സൗധ നിർമ്മാണം ഉടനെ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ ചെയ്യാൻ മർകസിൽ ചേർന്ന പ്രവർത്തക സമിതിയുടേയും നിർമ്മണ കമ്മിറ്റിയുടേയും സംയുക്ത യോഗം തീരുമാനിച്ചു. അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീൻ ഫൈസി അദ്ധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |