
വളാഞ്ചേരി:മുനിസിപ്പൽ തല പ്രീ പ്രൈമറി കലാമേളയിൽ ഓവറോൾ ചാമ്പ്യൻമാരായ വൈക്കത്തൂർ എ.എൽ.പി സ്കൂൾ ടീമിനെ പി.ടി.എ യും സ്കൂൾ മാനേജ്മെൻ്റും, അധ്യാപകരും അനുമോദിച്ചു.ഇതോടനുബന്ധിച്ചു നടന്ന അനുമോദന ഘോഷയാത്രക്ക് കക്കഞ്ചിറ ,കടുങ്ങാട്, വൈക്കത്തൂർ ടൗൺ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി.പി.ടി.എ പ്രസിഡൻ്റ് വി.ടി.റഫീഖ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പത്മാ വതി,വാർഡ് കൗൺസിലർ കെവി ഷൈലജ,നസീർ തിരൂർക്കാട്,എം.ടി.എ പ്രസിഡൻറ് മായ,പി.ടി.എ അംഗങ്ങളായ സുധീഷ്, ബിന്ദു,ഗോപി അധ്യാപകരായ ഷറഫുദ്ദീൻ, റിയാസ്, അസ്മത്ത്, അഫീഫ, മുംതാസ്, സിന്ധു, അജിത എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |