കാളികാവ്. പ്രതിഷേധത്തെ തുടർന്ന് നിർമ്മാണം നിറുത്തിയ ചോക്കാട് കാഞ്ഞിരം പാടത്തെ പെട്രോൾ പമ്പ് നിർമ്മാണം പുനരാരംഭിച്ചു.പഞ്ചായത്തിന്റെ നിരോധന ഉത്തരവിനെതിരെ പമ്പുടമ ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു. പോലീസ് സംരക്ഷണത്തിലാണ് പുനർനിർമ്മാണം തുടങ്ങിയത്.
പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന ആശങ്കയിൽ നാട്ടുകാരും പഞ്ചായത്തും പമ്പിനെതിരെ രംഗത്ത് വന്നിരുന്നു.തുടർന്ന് പ്രവൃത്തി നിറുത്താൻ പഞ്ചായത്ത് ഉടമകൾക്ക് നോട്ടീസ് നൽകി. ഇതിനെതിരെയാണ് പമ്പുടമ ഹൈക്കോടതിയെ സമീപിച്ചത്.
ജനവിരുദ്ധ നിലപാടുകളോ നിയമ ലംഘനമോ ഉണ്ടായാൽ പഞ്ചായത്ത് ഇടപെടുമെന്ന് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |