കാളികാവ്: യാത്രയയപ്പിനുള്ള തുക ചികിത്സാ സഹായത്തിന് നൽകി വിദ്യാർത്ഥികളുടെ മാതൃക. ചോക്കാട്
പുല്ലങ്കോട് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് യാത്രയയപ്പ് പരിപാടിക്കായി കരുതിയ തുക തങ്ങളുടെ സഹപാഠിയുടെ ഹൃദ്രോഗിയായ പിതാവിന്റെയും കാൻസർ രോഗിയായ മാതാവിന്റെയും ചികിൽസാ ഫണ്ടിലേക്ക് നൽകി മാതൃകയായത്.
മുന്നൂറോളം വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരും ജീവനക്കാരും പങ്കാളികളായി. സ്കൂൾ ലീഡർ ടി. റിസാൽ പ്രിൻസിപ്പൽ കെ.അബ്ദുൽ ഹക്കീമിന് തുക കൈമാറി. ക്ലാസ് ലീഡർമാരായ സി.അജ്സൽ, പി.ഷഹിമ, കെ.റിൻഷ, പി. മുഹമ്മദ് യാസീൻ, ഒ.കെ. ഹെന്ന ഫാത്തിമ, സീനിയർ അസിസ്റ്റന്റ് ഒ.ജെ മേഴ്സി, സ്റ്റാഫ് സെക്രട്ടറി ഒ.പി അബ്ദുൽ അസീസ്, എം.അബ്ദുൽ ബഷീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |