SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വനിത ഫുട്‌ബോൾ മേള ശ്രദ്ധേയമായി

s
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വനിത ഫുട്‌ബോൾ മേള ശ്രദ്ധേയമായി

വണ്ടൂർ : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വനിത ഫുട്‌ബാൾ മേള ശ്രദ്ധേയമായി. പോരൂർ കുടുംബശ്രീ സി.ഡി.എസും ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ചെറുകോട് യല്ലാ ഷൂട്ട് ടർഫിൽ വച്ചാണ് ഫുട്‌ബാൾ മേള സംഘടിപ്പിച്ചത്. മേള പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സക്കീന ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സി.ഡി.എസ് വൈസ് പ്രസിഡന്റ് വി.പവിത്ര അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ കെ.കെ. സാബിറ, ഉപസമിതി കൺവീനർ എം.പി. കല്യാണി, സി.ഡി.എസ് മെമ്പർമാരായ വി.വി.ശൈലജ, പി.സിന്ധു എം. പ്രേമലത, കമ്മ്യൂണിറ്റി കൗൺസിലർ ടി.അഹല്യ, കെ.ടി. അബ്ബാസ് അലി, എം. സുരേഷ്, ഷാജഹാൻ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL