മലപ്പുറം: സൃഷ്ടിപഥത്തിന്റെ നേതൃത്വത്തിൽ വനിതാദിനത്തിൽ സംഘടിപ്പിച്ച 'പെണ്ണെഴുത്ത്' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു . അഡ്വ. സുജാതവർമ്മ മുഖ്യ പ്രഭാഷണം നടത്തി. വനിതകളുടെ രചനകൾ ചേർത്ത് തയ്യാറാക്കിയ അവളിൽ പൂക്കുമീ വാക്കുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം സുജാത വർമ്മ നിർവ്വഹിച്ചു. ഡെയ്സി മീത്തിശ്ശേരി വനിതാ ദിന സന്ദേശം നൽകി. ബിനു സനൽ അദ്ധ്യക്ഷത വഹിച്ചു. ഗീത, സാജിത, ബോസ്, ശശികണ്ണമംഗലം, അനിൽകുമാർ , റഷീദ് വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |