മലപ്പുറം: മഅദിൻ അക്കാദമിയുടെയും ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു പകൽ നീണ്ട് നിന്ന കിസ്സ പാടിപ്പറയൽ വിശ്വാസികൾക്ക് വേറിട്ട അനുഭവമായി. രാവിലെ 6ന് ആരംഭിച്ച പരിപാടി വൈകിട്ട് ആറിനാണ് സമാപിച്ചത്. പ്രശസ്തരായ 16 കാഥികരും പിന്നണി ഗായകരും പങ്കെടുത്തു. ലഹരി വിരുദ്ധ ഗാനവും ശ്രദ്ധേയമായി. കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ ഹംസ മുസ്ലിയാർ കണ്ടമംഗലം അദ്ധ്യക്ഷത വഹിച്ചു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ മുഖ്യാതിഥിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |