
പൊന്നാനി: കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ് റാങ്കോടെ വിജയിച്ച ഡോ.നിഹാരികയെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി അംഗം അഡ്വ. എ.എം.രോഹിത് ആദരിച്ചു. എടപ്പാൾ വെങ്ങിനിക്കര വേന്ത്രക്കാട്ട് നാരായണന്റെയും ഗീതയുടെയും മകളാണ് നിഹാരിക. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.സുധീർ, പഞ്ചായത്ത് അംഗം ആഷിഫ് പൂക്കരത്തറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബിൻ പൊറുക്കര, പി.കെ.ദിനേശ് എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |