SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

റൂഹിൻ നൂറ്; ലോഗോ പ്രകാശനം ചെയ്തു

mpm
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ റൂഹുള്ള വാക്കുകളുടെ 100ാം എപ്പിസോഡ് സെലിബ്രേഷന്റെ റൂഹിൻ നൂറ് ലോഗോ പ്രകാശനം കർണാടക സ്പീക്കർ യു ടി ഖാദർ നിർവഹിക്കുന്നു.

മലപ്പുറം: മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ റൂഹുള്ള വാക്കുകൾ വീഡിയോ സീരീസ് 100ാം എപ്പിസോഡ് പൂർത്തിയാകുന്നു. റൂഹിൻ നൂറ് എന്ന പേരിൽ നടക്കുന്ന നൂറാം എപ്പിസോഡിന്റെ ആഘോഷങ്ങളുടെ ഭാഗമായി മഅ്ദിൻ അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. സെലിബ്രേഷന്റെ ലോഗോ പ്രകാശനം കർണാടക സ്പീക്കർ യു.ടി. ഖാദർ നിർവഹിച്ചു. എല്ലാ വ്യാഴാഴ്ചയും വൈകിട്ട് അഞ്ചിന് സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് വഴി സംപ്രേഷണം ചെയ്യുന്ന റൂഹുള്ള വാക്കുകൾക്ക് നിരവധി പ്രേഷകരാണുള്ളത്. പി.ഉബൈദുല്ല എം.എൽ.എ, ടി.വി.ഇബ്രാഹീം എം.എൽ.എ, എ.പി.അനിൽ കുമാർ എം.എൽ.എ, അഡ്വ. കെ.എൻ.എ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി വി.പി.അനിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂർ, മാദ്ധ്യമപ്രവർത്തകൻ ആർ.ഗിരീഷ്‌കുമാർ, എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, BEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL