തിരൂർ : തിരൂർ താലൂക്ക് വ്യവസായ കേന്ദ്രത്തിൻ്റെ അഭിമുഖത്തിൽ തിരൂരിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്കാഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ആർഹഎം പി (റാംമ്പ്) പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
നിലവിൽ സംരംഭകരായ വരും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവരുമായ നൂറിലധികം പേർവിവിധ ബാങ്ക് ഉദ്യോഗസ്ഥരുമായി നടന മുഖാമുഖത്തിൽ
പങ്കെടുത്തു. മീറ്റ് തിരൂർ നഗരസഭ സ്റ്റാന്റിംങ്ങ് കമ്മറ്റി അധ്യക്ഷൻ കെ കെ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.തിരൂർ താലൂക്ക് വ്യവസായ ഓഫീസർ പി.എ. മുഹമ്മദ് ഫവാസ് അധ്യക്ഷനായി.
ജില്ലാ ജനറൽ മാനേജർ ആർ ദിനേശ് മുഖ്യപ്രഭാഷണം നടത്തി
.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്,യൂണിയൻ ബാങ്ക് കേരള ഗ്രാമീണ്‍ ബാങ്ക്,കേരള ബാങ്ക്, വിവിധ സഹകരണ ബാങ്കുകൾ, എന്നിവിടങ്ങളിലെ പ്രതിനിധികൾ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
തിരൂർ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽ നടന്ന ബാങ്കേഴ്സ് മിറ്റ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ കെ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു
2) തിരൂർ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽ നടന്ന ബാങ്കേഴ്സ് മീറ്റിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ ദിനേശ് സംസാരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |