
വണ്ടൂർ: നായാട്ട് കേസിൽ കാപ്പ പ്രതി അറസ്റ്റിൽ. വീട്ടിൽ നിന്ന് കുറുനരിയുടെ ഇറച്ചിയും വേവിച്ച കാട്ടുപന്നിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തി. തിരുവാലി പഴയ പഞ്ചായത്ത്പടിയിലെ കൊടിയം കുന്നേൽ വീട്ടിൽ ബിനോയി (54) ആണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ നടത്തിയ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വേവിച്ചതും പൊതികളിലാക്കിയതുമായ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, പാകം ചെയ്ത കാട്ടുപന്നിയുടെ ഇറച്ചി, ഒരു എയർ ഗൺ, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവ കണ്ടെടുത്തു. മുൻ കാപ്പ കേസ് പ്രതി കൂടിയാണ് ഇയാൾ. എടവണ്ണ, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും മഞ്ചേരി, നിലമ്പൂർ എക്സൈസ് റേഞ്ചുകളിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. വന്യജീവി വേട്ടയാടിയതിന് ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. ബിനോയിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |