വണ്ടൂർ : വിദ്യാർത്ഥികൾക്കിടയിലടക്കം ലഹരിയുടെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിൽ
കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വണ്ടൂർ വി.എം.സി സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിലുള്ള സമ്മർ ക്യാമ്പിന് തുടക്കം. വണ്ടൂർ വിഎംസി മൈതാനത്താണ് പരിശീലനം.
അവധിക്കാല സൗജന്യ പരിശീലനത്തിൽ ആറുമുതൽ 17 വയസു വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. ഫുട്ബാൾ, ക്രിക്കറ്റ്. കബഡി, ഖോ ഖോ, ബേയ്സ്ബോൾ, സോഫ്റ്റ് ബോൾ തുടങ്ങി 12 ഇനങ്ങളിലാണ് വിദഗ്ദ്ധ പരിശീലനം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |