SignIn
Kerala Kaumudi Online
Monday, 21 September 2026 10.18 PM IST

സർക്കാർ ഡോക്ടർമാർ അന്താരാഷ്ട്ര വനിതാദിനാചരണം ആചരിച്ചു

s
S

മലപ്പുറം: കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റിയുടെയും വനിതകളായ സർക്കാർ ഡോക്ടർമാരുടെ കൂട്ടായ്മയായ ജ്വാലയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര വനിതാ ദിനാചരണം നടന്നു. കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് കെ.എം. ജാനിഫ് ഉദ്ഘാടനം ചെയ്തു. ജ്വാല വിംഗ് ചെയർപേഴ്സൺ കെ രുഗ്മ അദ്ധ്യക്ഷത വഹിച്ചു. ശില്പ ജോണി, ഗൗതം എസ്. കുമാർ എന്നിവർ ക്ലാസ്സെടുത്തു. കെ.ജി.എം.ഒ.എ ജില്ലാ ട്രഷറർ ഡോ. പി.എ. ചാച്ചി, ജോയിന്റ് സെക്രട്ടറി ഡോ. സെറീന ആബിദ്, ഡോ.സബീല ശിഹാബ് , ഡോ. എം.പി. സൽവ, ഡോ. ബിനില അരുൺ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.ദിനാചരണത്തോടനുബന്ധിച്ച് ഇഫ്താർ സംഗമവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL