SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

വിതരണം ചെയ്തു

wheel-chair
നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തപ്പോൾ

മഞ്ചേരി: നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. അഡ്വ.യു.എ.ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിൽ കോ-ഓർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഉപകരണങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനമായ അലിംകോയാണ്. നഗരസഭ പരിധിയിൽ 97 ഗുണഭോക്താക്കളെയാണ് മെഡിക്കൽ ക്യാമ്പ് നടത്തി തിരഞ്ഞെടുത്തത്. ഇതിൽ 23 പേർക്ക് ആദ്യഘട്ടത്തിൽ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ജോയ്സ്റ്റിക് വീൽചെയർ, സാധാരണ വീൽചെയർ, ഹിയറിംഗ് എയ്ഡ് ആണ് കൈമാറിയത്.
ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, കെ.പി.ഉമ്മർ, എം.വി.അബൂബക്കർ, ഷാനിബ ഫൈസൽ, കൗൺസിലർമാരായ കെ.എം.ഹുവൈസ്, വി.പി.ഹസ്‌കർ, എൻ.കെ.അബ്ദുറഹ്മാൻ, നഗരസഭ സെക്രട്ടറി വൈ.പി.മുഹമ്മദ് അഷ്റഫ്, ഹസ്തം കോ-ഓർഡിനേറ്റർമാരായ സലീം മണ്ണിശ്ശേരി, ഷഫീഖ് നരിപ്പറ്റ, വയോമിത്രം നഴ്സ് പി.കെ.ബീന പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL