SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

'പട്ടിക വിഭാഗക്കാരെ സ്ഥാനാർത്ഥികളാക്കണം '

inauguration
അഖില കേരള പാണർ സമാജം ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൻ പട്ടിക വിഭാഗത്തിൽപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കാൻ മുന്നണികൾ തയ്യാറാകണമെന്നും വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അഖില കേരള പാണർ സമാജം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണയിൽ നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനോദ് ഉണ്ണിയാൽ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സുനിൽ വലഞ്ചുഴി, നജീബ് കാന്തപുരം എം.എൽ.എ, മുൻ എം.എൽ.എ വി.ശശികുമാർ സംസാരിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി വിനോദ് ഉണ്ണിയാൽ (പ്രസിഡന്റ്), തെയ്യൻ മുതിരമണ്ണ (സെക്രട്ടറി), രവിദാസ് വണ്ടൂർ (വൈസ് പ്രസിഡന്റ്), ദിനേശ് മണ്ണാർമല (ജോയിന്റ് സെക്രട്ടറി), വിമൽ പുല്ലപുറത്ത് (ട്രഷറർ), വേദവ്യാസൻ തേലക്കാട് (രക്ഷാധികാരി), ശ്രീനിവാസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL