വണ്ടൂർ: മമ്പാട് ഗ്രാമ പഞ്ചായത്ത് കരിക്കാട്ടുമണ്ണ എം.സി.എഫിൽ ഫയർ ഓഡിറ്റ്, തീപിടിത്ത സാദ്ധ്യത, പരിശോധന, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന തുടങ്ങിയവ സംബന്ധിച്ച് മലപ്പുറം ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസർ രതീഷ് ദാസിന്റെ നേതൃത്വത്തിലുള്ള ടീം മമ്പാട് ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം , വണ്ടൂർ ബ്ലോക്ക് ജി.ഇ.ഒ അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. ഷമീർ, ആർ.ജി.എസ്.എ കോഓർഡിനേറ്റർ ശ്രീജ, ശുചിത്വ മിഷൻ ബ്ലോക്ക് ആർ.പി. അജ്മൽ എന്നിവർ ടീമിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |