SignIn
Kerala Kaumudi Online
Saturday, 11 July 2026 3.07 AM IST

ഹരിപുരം റെസിഡൻസ് അസോസിയേഷൻ പത്താമത് വാർഷികാഘോഷം

d
d

പരപ്പനങ്ങാടി : ചെട്ടിപ്പടി നെടുവ ഹരിപുരം റെസിഡൻസ് അസോസിയേഷൻ പത്താമത് വാർഷികാഘോഷം പ്രശസ്ത

സിനി ആർട്ടിസ്റ്റ് കുമാർ സുനിൽ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം ഈ വർഷത്തെ കോഴിക്കോട് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ശ്രീ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുബ്രഹ്മണ്യൻ, ഉഷ പാലക്കൽ, സുമി റാണി എന്നിവർ ആശംസ അറിയിച്ചു. കൂടാതെ 50 വർഷം പൂർത്തിയായ ദമ്പതിമാരെ ആദരിച്ചു. തുടർന്ന് അസോസിയേഷനിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. പി.വി. തുളസിദാസ് സ്വാഗതവും മരക്കാംതൊടി മധു നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL