SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

റെഡ്‌ക്രോസ് ദിനാചരണവും അവാർഡ് ദാനവും

s
റെഡ്‌ക്രോസ് ദിനാചരണവും അവാർഡ് ദാനവും മലപ്പുറം നഗരസഭ വൈസ് ചെയർമാൻ ജിതേഷ് ജി അനിൽ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീൻഹെന്റി സുനാൻ അനുസ്മരണം നടത്തി. ജെ.ആർ.സി സംസ്ഥാന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരൂർ സബ് ജില്ലയിലെ വിജയികളെ അനുമോദിച്ചു. ജില്ലയിലെ വൈ.ആർ. സി, ജെ.ആർ.സി മികച്ച യൂണിറ്റുകൾക്ക് അവാർഡ് നൽകി. ദിനാചരണം മലപ്പുറം നഗരസഭ വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ല റെഡ്‌ക്രോസ് ചെയർമാൻ ജി. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. . റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറി പി. വാസു, ട്രഷറർ പാറപ്പുറത്ത് കുഞ്ഞുട്ടി, ജെ.ആർ.സി ജില്ലാ കോഓർഡിനേറ്റർ എ. ഷഫ്ന,​ വൈ.ആർ.സി ജില്ലാ കോ- ഓർഡിനേറ്റർ ടി.ഉവൈസ്, റെഡ്‌ക്രോസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം അബ്രഹാം ചക്കുങ്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL