SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

വിദ്യാർത്ഥിയുടെ ആത്മഹത്യ: പ്രസന്റേഷൻ സ്‌കൂളിലേക്ക് എം.എസ്.എഫ് മാർച്ച് നടത്തി

s
തേജസിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എം.എസ്. എഫ് മുൻസിപ്പൽ കമ്മിറ്റി പ്രസന്റെഷൻ ഹയർ സ്‌കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

പെരിന്തൽമണ്ണ: പ്രസന്റേഷൻ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എം. എസ്. എഫ് മുൻസിപ്പൽ കമ്മിറ്റി സ്കൂളിലേക്ക് മാർച്ച് നടത്തി. റോഡ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെയും സ്‌കൂൾ അധികൃതർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത സമര പരമ്പരകളിലേക്ക് നീങ്ങുമെന്നും എം.എസ്.എഫ് നേതാക്കൾ പറഞ്ഞു. മുനിസിപ്പൽ എം.എസ്.എഫ് പ്രസിഡന്റ് ഹുദൈഫ്, സെക്രട്ടറി അൻസാർ, ഭാരവാഹികളായ അഷ്ഫാഖ്, റിഷാം, അസ്ലഹ്, നിയോജകമണ്ഡലം എം.എസ്. എഫ് ഭാരവാഹികളായ ഹംദാൻ, ആദിൽ റിഷൂഖ്, ജില്ലാ പ്രവർത്തക സമിതി അംഗം ആദിൽ ഇടുവമ്മൽ, മറ്റു ഭാരവാഹികളായ യാസിർ, നസീഫ്, നാഷിദ്, ബാസിത്, സിൽജാസ്, മുസ്ലിം ലീഗ് നേതാക്കളായ പച്ചീരി ഫാറൂഖ്, ഹബീബ് മണ്ണേങ്ങൽ, യൂത്ത് ലീഗ് നേതാക്കളായ റാഷിക്, ബാസിം, ഹഫാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL