SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

degree
ഇ.എം.എസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ നിന്ന്‌

പെരിന്തൽമണ്ണ: ഇ.എം.എസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ഇ.എം.എസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൽ 2020, 2021 ബി.പി.ടി, ബി.എസ്സി.എം.എൽ .ടി, ഡപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, ഡിപ്ലോമ ഇൻ കാർഡയോ വാസ്‌കുലർ ടെക്‌നോളജി, ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്സ്‌കളുടെ ബിരുദ ദാന ചടങ്ങാണ് സംഘടിപ്പിച്ചത്.
പെരിന്തൽമണ്ണ നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങ് കേരള അലൈഡ് ഹെൽത്ത് കെയർ കൗൺസിൽ ചെയർപേഴ്സൺ എം.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഇ.എം.എസ് സഹകരണ ആശുപത്രി ഭരണ സമിതി വൈസ് ചെയർമാൻ ഡോ.വി.യു.സീതി അദ്ധ്യക്ഷനായി. ഇ.എം.എസ് ആശുപത്രി ഭരണ സമിതി അംഗങ്ങളായ അഡ്വ.ടി.കെ.റഷീദലി, പി.നിഷി, വി.സി.ശങ്കരനാരായണൻ, കെ.ഉമേഷ് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL