SignIn
Kerala Kaumudi Online
Friday, 05 June 2026 11.12 PM IST

ഉദ്ഘാടനം ചെയ്തു

kurukoli
മലപ്പുറം ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് പുത്തനത്താണി സി.പി.എ കോളേജിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോട്ടക്കൽ: മലപ്പുറം ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് പുത്തനത്താണി സി.പി.എ കോളേജിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബുലാൽ ഗുരുക്കൾ അദ്ധ്യക്ഷനായി. ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ആസാദ് മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ അംഗീകൃത കളരി സംഘങ്ങളിൽ നിന്ന് 1000ത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു. പുരുഷ-വനിതാ വിഭാഗങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറികളിലാണ് മത്സരം നടന്നത്.
ആദ്യ മൂന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കും. മലപ്പുറം സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ വത്സല ജില്ലാ അസോസിയേഷൻ രക്ഷാധികാരി ഹരി ഗുരുക്കൾ, സി.പി.എ കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഉബൈദ്.ടി.അനന്താവൂർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL