
മഞ്ചേരി: നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കാൻ കൗൺസിൽ തീരുമാനം. സെൻട്രൽ ജംഗ്ഷൻ, ജസീല ജംഗ്ഷൻ, മുള്ളമ്പാറ ജംഗ്ഷൻ, കച്ചേരിപ്പടി ജംഗ്ഷൻ, ചമയം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നത്. ആഡ്ന്യൂസ് ഇന്ത്യ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
സെൻട്രൽ ജംഗ്ഷൻ, ജസീല ജംഗ്ഷൻ എന്നിവിടങ്ങളിൽ നിലവിൽ സിഗ്നൽ സംവിധാനം ഉണ്ട്. കാലപ്പഴക്കം കാരണം ഇവ പലപ്പോഴും പ്രവർത്തന രഹിതമാകുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതോടെയാണ് ഇവിടെയും പുതിയ സംവിധാനം ഒരുക്കുന്നത്. കച്ചേരിപ്പടി, മുള്ളമ്പാറ ജംഗ്ഷൻ, ചമയം എന്നിവിടങ്ങളിൽ സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. 2010ലാണ് സെൻട്രൽ ജംഗ്ഷൻ, ജസീല ജംഗ്ഷൻ എന്നിവിടങ്ങിൽ സിഗ്നൽ സംവിധാനം ഒരുക്കിയത്. പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ എൻ.ഒ.സി ലഭ്യമാക്കി സിഗ്നൽ സ്ഥാപിക്കാൻ സ്ഥാപനത്തിന് അനുമതി നൽകി.
ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ അഡ്വ.ബീന ജോസഫ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, കെ.പി.ഉമ്മർ, എം.വി.ഉമ്മർ, റിസ്വാന സാദിഖ് കൂളമഠത്തിൽ, ഷാനിബ ഫൈസൽ, കൗൺസിലർമാരായ വി.പി.ഫിറോസ്, ഹുസൈൻ പുല്ലഞ്ചേരി, എൻ.കെ.അബ്ദുറഹ്മാൻ, നിഷാന്ത് അരുകിഴായ, നിസാറലി കുട്ട്യാൻ, കെ.സി.ഉണ്ണികൃഷ്ണൻ, മാഞ്ചേരി ഫസ്ല, വി.പി.ഹസ്‌കർ, ഷറീന ജവഹർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |