SignIn
Kerala Kaumudi Online
Sunday, 07 June 2026 5.57 AM IST

വിദ്യാർത്ഥികളെ ആദരിച്ചു

news
​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പൊ​ന്നാ​നി​ ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വിദ്യാർത്ഥികളെ ആദരിക്കുന്നു

പൊന്നാനി: എസ്.എൻ.ഡി.പി യോഗം പൊന്നാനി യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,​പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയവരെയും മൊമെന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു. യോഗത്തിൽ മിഷ്ടി ദൈവദശകം ആലപിച്ചു. ഗിരിജാഗോപാലൻ ഭദ്രദീപം തെളിയിച്ചു. യൂണിയൻ സെക്രട്ടറി എം.വി.ബാലസുബ്രഹ്മണ്യൻ സദസ്സിന് സ്വാഗതം ആശംസിച്ചു. ഡോ.ജയശങ്കർ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗദാമിനി ഉദ്ഘാടനം ചെയ്തു.സോമസുന്ദരൻ കാക്കൊള്ളിൽ, പങ്കജാക്ഷൻ, ഗംഗാധരൻ മാസ്റ്റർ, സ്മിത പ്രദീപ് എന്നിവർ പ്രസംഗിച്ചു. കൃഷ്ണപ്രസാദ് ,രവീന്ദ്രൻ, ഗിരിജ, സുശീല, സഹദേവൻ, അനീഷ ,സ്മൃതി, ശ്രേയ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. അനീഷ അനിൽകുമാർ നന്ദി പ്രകാശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL