തിരൂരങ്ങാടി: യൂനിറ്റി സർവീസ് മൂവ്‌മെന്റ് തിരൂരങ്ങാടി മണ്ഡലം ശുചിത്വ മിഷന്റെ ഭാഗമായി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ അയ്യൂബ് തലാപ്പിൽ, സാജിത, അൻവർ മേലേവീട്ടിൽ, സ്റ്റാഫ്‌നേഴ്സ് സുധ എന്നിവർ സംസാരിച്ചു. യൂണിറ്റി ചെയർമാൻ അൻവർ മേലേവീട്ടിൽ സ്വാഗതവും കൺവീനർ മുനീബ് നാലകത്ത് നന്ദിയും പറഞ്ഞു. ആശുപത്രി പരിസരത്ത് ഫലവൃക്ഷതൈകൾ നടുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |