മലപ്പുറം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ഹോമിയോപ്പതി സുസജ്ജമെന്ന് ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ കോൺഫറൻസ്. പൂക്കോട്ടൂർ വൈബ് ലാൻഡ് റിസോർട്ടിൽ നടന്ന കോൺഫറൻസ് മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.എം.എ ജില്ലാ പ്രസിഡന്റ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി.അഷ്‌റഫലി എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ഡോ. എൻ.സലീം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മൺസൂൺ കെയർ ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഡോ.ഹരീഷ് കുമാർ, കോൺഫറൻസ് ചെയർമാൻ ഡോ.ഫവാസ് ഇബ്നു അലി, കൺവീനർ ഡോ.ബിജോയ്, നോർത്ത് കൺവീനർ ഡോ.തൻസീം സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |