
വിഴിഞ്ഞം: ഇന്ത്യ-ഓസ്ട്രേലിയ സംയുക്‌ത സൈനികാഭ്യാസം ഓസ്ട്രഹിന്ദിന്റെ ഭാഗമായി അടിമലത്തുറയിൽ സൈനികർ കരയിലും കടലിലുമായി നടത്തുന്ന പരിശീലന പരിപാടി ശ്രദ്ധേയം. അടിമലത്തുറ കൂടാതെ വനമേഖലകൾ,ദ്വീപുകൾ എന്നിവിടങ്ങളും പരിശീലനം നടക്കും. ഇരു രാജ്യങ്ങളിലെയും സൈനികർ മോക്ഡ്രിൽ ഉൾപ്പെടെ സൈനിക അഭ്യാസ പരിപാടികൾ നടത്തും.
നവംബർ 1വരെ നടക്കുന്ന അഭ്യാസത്തിൽ ഇരു സൈന്യങ്ങളിൽ നിന്നായി ഏകദേശം 120 പേർ വീതം പങ്കെടുക്കും. ഇന്ത്യൻ ആർമിയുടെ ഗർവാൾ റൈഫിൾസിൽ നിന്നുള്ള സൈനികരും മറ്റ് സായുധ,വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടും. വനിതകളും ഡോഗ് സ്ക്വാഡ് വിഭാഗങ്ങളുൾപ്പെടെ പങ്കെടുക്കും. ഓസ്ട്രേലിയൻ ആർമി സംഘത്തിൽ 13 ബ്രിഗേഡിൽ നിന്നുള്ള സൈനികരാണുള്ളത്. ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മിഷണർ ഫിലിപ്പ് ഗ്രീൻ ഇന്നലെ സംയുക്ത സൈനികാഭ്യാസം കാണാനെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |