
മലപ്പുറം: കാലവർഷം എത്തിയതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണവും ഉയരുന്നു. ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 16,046 പേരാണ് വൈറൽ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 53 പേരാണ്. ഇതിൽ രണ്ട് പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം എലിപ്പനി ബാധിച്ച് 290 പേർ ചികിത്സ തേടുകയും 25 പേർ മരിക്കുകയും ചെയ്തു. 2024ൽ കേസുകളുടെ എണ്ണം 312 ആയിരുന്നു. 24 പേർ മരിച്ചു.
ഈ വർഷം 151 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ വർഷം 1,505 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഒമ്പത് പേർ മരിക്കുകയും ചെയ്തു. 2024ൽ 1,614 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷം മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത് 708 പേരാണ്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 3,346 പേർ ചികിത്സ തേടുകയും 18 പേർ മരിക്കുകയും ചെയ്തു. 2024ൽ 3,048 പേർക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും 27 പേർ മരിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണവും പരിഗണിച്ചാൽ രോഗബാധിതരും വർദ്ധിക്കും.
ശുദ്ധജല ലഭ്യത, പരിസര ശുചിത്വം, വ്യക്തി ശുചിത്വം, കൊതുക് നിർമ്മാർജ്ജനം എന്നിവ ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണെന്ന് അധികൃതർ പറയുന്നു. ഓരോ പനിയ്ക്കും വ്യത്യസ്ഥ കാരണങ്ങളുണ്ടാകാം. അതിനാൽ ഡോക്ടറുടെ സേവനം തേടേണ്ടത് അനിവാര്യമാണ്.
ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ
> കുടിവെള്ള വിതരണ ശൃംഖലകളിൽ കൃത്യമായി അണുനശീകരണം നടത്തുക.
>മഞ്ഞപ്പിത്തം തടയാൻ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
> അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ രോഗപ്രതിരോധ നടപടി സ്വീകരിക്കുക.
രോഗം ------------- വർഷം-------- രോഗബാധിതർ---- മരണം
ഡെങ്കിപ്പനി -------------2024 -------1614------1
2025-------1505----9
2026-------151-----0
എലിപ്പനി--------------2024-----312----24
2025----290-----25
2026-----53-----2മഞ്ഞപ്പിത്തം----------2024----3048----27
2025----3346---18
2026----708-----1
എലിപ്പനിയാണ് ജില്ലയിൽ ഇനി വ്യാപകമായി ഉണ്ടാകാൻ കൂടുതൽ സാദ്ധ്യത. മലിനജലവുമായോ ചെളിയുമായോ സമ്പർക്കത്തിൽ വരുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം ഡോക്സിസൈക്ലിൻ പ്രതിരോധഗുളിക കഴിക്കണം
ശരിയായ സമയത്ത് രോഗ നിർണ്ണയം നടത്തേണ്ടത് അനിവാര്യമാണ്.ഡോ.ഷിബുലാൽ, ഡി.എം.ഒ ഇൻചാർജ്ജ് മലപ്പുറം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |