പെരിന്തൽമണ്ണ: മേലാറ്റൂർ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ഹെൽത്ത് സെന്ററിന്റെ മെയിൻ സെന്റർ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകിയതിന്റെ രേഖ കൈമാറ്റം നടന്നു. പഞ്ചായത്തിലെ എട്ടാം വാർഡ് വെള്ളിയാർ ശാന്തിനഗറിലാണ് പുതിയ സബ് സെന്റർ വരുന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പി.കെ അഹമ്മദ്കുട്ടി, ജമീലബീഗം എന്നിവരിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംസീന മുജീബ് ആധാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അജിത്ത് പ്രസാദ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻമാരായ ഷാഹിന മോൾ, ഷജീബ് , അജിത മുരളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |