പെരിന്തൽമണ്ണ: ലഹരിക്കെതിരായ സന്ദേശവുമായി പെരിന്തൽമണ്ണ സായി സ്‌നേഹ തീരവും പെരിന്തൽമണ്ണ പ്രസ്‌ഫോറവുംസംയുക്തമായി ലഹരിവിരുദ്ധ സംഗമം നടത്തി. സായി സ്‌നേഹ തീരം രക്ഷാധികാരി സി.വി സദാശിവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. ഐ.എം.എ പ്രതിനിധി ഡോ. ഷാജി അബ്ദുൽ ഗഫൂർ ലഹരിക്കെതിരെ സന്ദേശം നൽകി. ഇ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കൊച്ചു എസ്. മണി, സായി സ്‌നേഹ തീരം രക്ഷാധികാരി കെ.ആർ.രവി, സെക്രട്ടറി കെ.ടി. വിജയകുമാർ, കമ്മിറ്റി അംഗങ്ങളായ കെ. പ്രസാദ്, എംപി. അംബികാദേവി, എ. രാധാകൃഷ്ണൻ, മണികണ്ഠൻ കൊളത്തൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |