SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 AM IST

രണ്ടാം അലോട്ട്‌മെന്റും എത്തി; പുറത്തായത് 43,005 പേർ, അവശേഷിക്കുന്നത് 18,107 സീറ്റുകൾ

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി പുതുതായി പ്രവേശനം നേടിയത് 2,548 പേർ. ഇതോടെ ജില്ലയിൽ ആകെ പ്രവേശനം നേടിയവരുടെ എണ്ണം 39,748 ആയി. 43,005 വിദ്യാർത്ഥികൾ അവസരം കാത്ത് പുറത്ത് നിൽക്കുമ്പോൾ ആകെ അവശേഷിക്കുന്നത്
18,107 സീറ്റുകളാണ്. ജില്ലയിൽ 82,753 അപേക്ഷകരും 57,428 സീറ്റുകളുമാണുള്ളത്. മറ്റ് ജില്ലകളിൽ നിന്നായി 8,213 പേരാണ് അപേക്ഷകരായി മലപ്പുറത്തുള്ളത്.

എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത 8,127 സീറ്റുകളിൽ 4,075 പേർ പ്രവേശനം നേടി. 4,052 സീറ്റുകൾ ഒഴിവുണ്ട്. എസ്.ടി വിഭാഗത്തിനുള്ള 5,357 സീറ്റുകളിൽ 171 പേരേ പ്രവേശനം നേടിയിട്ടുള്ളൂ. 5,186 സീറ്റുകൾ ഒഴിവുണ്ട്. ഭിന്നശേഷി വിഭാഗത്തിലെ 1,075 സീറ്റുകളിൽ 563 പേർ പ്രവേശനം നേടി. 512 സീറ്റുകൾ ഒഴിവാണ്. പ്ലസ് വൺ ക്ലാസുകൾ ജൂലായ് ആറിന് ആരംഭിക്കും. സ്‌പോർട്സ് ക്വാട്ടയിൽ ആകെയുള്ള 1,407 സീറ്റുകളിൽ 1,194 സീറ്റുകളിൽ പ്രവേശനം പൂർത്തിയായി. 213 സീറ്റുകൾ ബാക്കിയുണ്ട്.

> രണ്ടാംഘട്ടത്തിൽ യോഗ്യത നേടിയവർ ഇന്ന് രാവിലെ 10നും ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചിനുമിടയിൽ പ്രവേശനം നേടണം.
> മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
> ഒന്നാം ഓപ്ഷനിലല്ല പ്രവേശനം ലഭിച്ചതെങ്കിൽ താല്ക്കാലിക പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ അടുത്ത ഘട്ടങ്ങളിൽ പരിഗണിക്കില്ല.
> ഇതുവരെ അപേക്ഷിക്കാത്തവർക്ക് മൂന്നാം അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ അപേക്ഷിക്കാം.


ആകെ അപേക്ഷകർ 82,753
പ്രവേശനം നേടിയവർ 39,748

പ്രവേശനം ലഭിക്കാത്തവർ 43,005
ആകെ സീറ്റുകൾ 57,428
ബാക്കിയുള്ള സീറ്റുകൾ 18,107

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS-, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL