SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

മുസ്‌ലിം ലീഗ് മൺസൂൺ ക്യാമ്പുകൾക്ക് ഇന്ന് തുടക്കം

d
d

മലപ്പുറം: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന മൺസൂൺ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് നാലിന് ആലങ്കോട് കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 15നുള്ളിൽ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ക്യാമ്പ് നടക്കും.
ലീഗിന്റെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുക, പോഷക സംഘടനകളുടെ പ്രവർത്തനം ഊർജ്ജിതമാക്കുക, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന നിർദ്ദേശങ്ങൾ സമാഹരിക്കുക തുടങ്ങിയവയാണ് കാമ്പിന്റെ ലക്ഷ്യങ്ങൾ. സെപ്തംബർ 28ന് സി.എച്ച്.മുഹമ്മദ് കോയയുടെ ചരമദിനത്തിൽ ജില്ലാ വികസന സെമിനാർ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL