കോട്ടക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ 2026-28 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് മലപ്പുറം റോസ്‌ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കൗൺസിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കളായ എസ്. ദേവരാജൻ, കെ.വി. അബ്ദുൽ ഹമീദ്, ബാബു കോട്ടയിൽ, ബാപ്പു ഹാജി, സലീം രാമനാട്ടുക്കര, ഹമീദ് ചെർപ്പുളശ്ശേരി തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |