SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

ശുചിത്വമുള്ള തൊഴിലിടത്തിന്റെ ഭാഗമായി തിരൂർ പോലീസ് സ്റ്റേഷൻ.

tirur-stetion
കഴുകി വൃത്തിയാക്കുന്നു.

തിരൂർ :ശുചിത്വമുള്ള തൊഴിലിടം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി തിരൂർ പൊലീസ് സ്റ്റേഷനും പരിസരവും പൊലിസ് ഉദ്യോഗസ്‌ഥർ ശുചീകരിച്ചു. സ്റ്റേഷൻ നെയിം ബോർഡുകൾ കഴുകി വൃത്തിയാക്കിയും തൊണ്ടി വാഹനങ്ങൾ അടുക്കും ചിട്ടയോടെ പാർക്ക് ചെയ്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. തിരൂർ പൊലിസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ അനിൽ ടി. മേപ്പള്ളിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. തിരൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ സുജിത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എസ്.ഐ മാരായ മണികണ്ഠൻ, കെ.സാജു, രാജശേഖരൻ , നസീർ തിരൂർക്കാട് എന്നിവർ ഉൾപ്പെടെ എല്ലാ സേനാംഗങ്ങളും ഒത്തുചേർന്നാണ് തിരൂർ പൊലീസ് സ്റ്റേഷന്റെ പരിസരവും മറ്റും ശുചീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL