1957ൽ തമിഴ്നാട്ടിലെ ദിണ്ടിഗലിയിൽ ചെറിയ ഒരു കട നടത്തിയിരുന്ന നാഗസ്വാമി നായിഡു നാലുപേർക്ക് മാത്രം ഇരിക്കാവുന്ന ഒരു ചെറിയ ഹോട്ടൽ തുടങ്ങി. അവിടെ തന്റെ ഭാര്യ തയ്യാറാക്കുന്ന ബിരിയാണിയായിരുന്നു സ്‌പെഷ്യൽ. പതിറ്റാണ്ടുകൾക്കിപ്പുറം ആ ബിരിയാണി 1,000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അടിത്തറയായി മാറി.
'ആനന്ദ വിലാസ് ബിരിയാണി ഹോട്ടൽ' എന്ന പേരിൽ തുടങ്ങിയ ഹോട്ടൽ പിന്നീട് ആളുകൾക്കിടയിൽ ചർച്ചാ വിഷയമാകുകയും ജനപ്രീതി നേടുകയും ചെയ്തു. വൈകാതെ ആ ഹോട്ടലിന് 'തലപ്പാക്കട്ടി' എന്ന് പേര് മാറ്റുകയും ചെയ്തു. 'ജീരക സാമ്പ' അരി (ചെറിയ അരി) ഉപയോഗിച്ചാണ് ഈ ബിരിയാണി തയ്യാറാക്കുന്നത്.
1978ൽ നായിഡുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനാണ് ഈ റെസ്റ്റോറന്റിന്റെ പേര് 'തലപ്പാക്കട്ടി ആനന്ദ വിലാസ്' എന്ന് മാറ്റിയത്. കൂടാതെ കോയമ്പത്തൂരിലും റെസ്റ്റോറന്റ് തുറന്നു. തനത് പാചകരീതി നിലനിർത്താൻ ദിണ്ടിഗലിൽ നിന്ന് പാചകക്കാരെയും അവിടെ എത്തിച്ചു. നാഗസ്വാമിയുടെ ചെറുമകനായ ഡി നാഗസ്വാമിയാണ് ബിസിനസ് കൂടുതൽ വിപുലീകരിച്ചത്. അദ്ദേഹം കൊടൈക്കനാലിലും ' ദിണ്ടിഗൽ തലപ്പാക്കട്ടി' എന്ന പേരിൽ ഒരു റെസ്റ്റോറന്റ് കൂടി ആരംഭിച്ചു.
മണികൺട്രോളിന്റെ റിപ്പോർട്ട് പ്രകാരം 2019 ഒക്ടോബറിൽ 'സിഎക്സ് പാർട്‌ണേഴ്സ്' എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ഏകദേശം 250 കോടി രൂപ മുടക്കി ഈ ബിസിനസിൽ 50.1 ശതമാനം ഓഹരി സ്വന്തമാക്കി. ഇതോടെ ഒരു കുടുംബം നടത്തിയ ബിസിനസ് ഒരു ബ്രാൻഡായി വളർന്നു. ഇന്ന് 'ദിണ്ടിഗൽ തലപ്പാക്കട്ടി'ക്ക് 100ലധികം ഔട്ട്‌ലെറ്റുകളുണ്ട്. മണികൺട്രോളിന്റെ കണക്കനുസരിച്ച് 2025 സാമ്പത്തിക വർഷത്തിൽ (FY25) കമ്പനി ഏകദേശം 475 കോടി രൂപ വരുമാനം നേടി. ഇതിന്റെ മൂല്യം ഏകദേശം 1,000 കോടി രൂപയായി കണക്കാക്കപ്പെടുന്നു.
Dindigul Thalappakatti Biryani began in 1957 as a small hotel in Dindigul, Tamil Nadu, started by Nagasamy Naidu. The restaurant became popular for its unique biryani prepared by his wife using Seeraga Samba rice. Over the decades, the family-run business expanded into a major restaurant brand with more than 100 outlets.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |