SignIn
Kerala Kaumudi Online
Sunday, 08 November 2026 1.41 AM IST

ഗ്യാനേഷ്‌ കുമാറിനെതിരായ അന്വേഷണം: സാജന്റെ മൊഴിയെടുക്കും

aa

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള അന്വേഷണം വേഗത്തിലാക്കും. പരാതിക്കാരനായ വി.ഒ.സാജന്റെ മൊഴി പ്രത്യേക അന്വേഷണസംഘം അടുത്തയാഴ്ച രേഖപ്പെടുത്തും. മൊഴി നൽകാൻ നിർദ്ദേശിച്ച് അന്വേഷണം നടത്തുന്ന എസ്‌.ഐ.യു- ഒന്ന് എസ്.പി ഇമ്മാനുവൽ പോൾ സാജൻ നോട്ടീസ് നൽകും. മൊഴിയുടെ അടിസ്ഥാനത്തിലാകും തുടർനടപടി.

കെ.എസ്.ടി.പി റോഡ് പദ്ധതിയുടെ നിർമ്മാണച്ചുമതലയുണ്ടായിരുന്ന പതിബെൽ കമ്പനിയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന മുൻ കരാറുകാരനാണ് സാജൻ. രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാർ 14 കോടിയുടെ നാലു ബില്ല് തടഞ്ഞുവച്ചതായി 2006ൽ ആത്മഹത്യ ചെയ്ത പതിബെല്ലിന്റെ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീൻ വ്യക്തമാക്കിയിരുന്നെന്നാണ് സാജന്റെ പരാതിയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESHKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA