വാഷിംഗ്‌ടൺ: ഭൂമിയെ വലംവയ്ക്കുന്ന ചൈനയുടെ രഹസ്യ ബഹിരാകാശ വിമാനത്തിന്റെ ചിത്രം പുറത്തുവിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി. ഷെൻലോംഗ് അഥവാ ഡിവൈൻ ഡ്രാഗൺ എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ ബഹിരാകാശ വിമാനത്തിന്റെ വ്യക്തമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആറുവർഷമായി പ്രവർത്തനത്തിലുള്ള ഈ വിമാനം നിരവധി തവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ലോ എർത്ത് ഓർബിറ്റിൽ (LEo) അജ്ഞാത വസ്തുക്കൾ വിന്യസിച്ചതിന്റെ പേരിലാണ് വിമാനം നേരത്തെ ശ്രദ്ധ നേടിയത്. ഇതിന് പിന്നാലെ ഗ്രൗണ്ട് ബേസ്‌ഡ് റഡാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വിവിധ കമ്പനികളും ഗവേഷകരും വിമാനത്തിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയായിരുന്നു. 2024-ൽ മാക്സർ ടെക്‌നോളജീസിന്റെ (ഇപ്പോൾ വാൻ്റോർ) ഉപഗ്രഹം ഉപയോഗിച്ചാണ് 90 കിലോമീറ്റർ അകലെനിന്ന് ഈ ചിത്രം എടുത്തത്. അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയുടെ ത്രെറ്റ് അസസ്മെന്റ് റിപ്പോർട്ടിന്റെ ഭാഗമായാണ് ഈ ചിത്രം ഉൾപ്പെടുത്തിയത്. ബഹിരാകാശത്തേക്ക് വസ്തുക്കളെ എത്തിക്കാനും അവ അവിടെ വെച്ച് പരീക്ഷിക്കാനും തുടർന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനും ഷെൻലോംഗിന് കഴിയും എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു
പുറത്തുവന്ന ചിത്രത്തിൽ മറ്റൊരു ഉപഗ്രഹവുമായി ഡോക്ക് ചെയ്ത നിലയിലാണ് ഷെൻലോംഗ് കാണപ്പെടുന്നത്. വിമാനത്തിന്റെ സോളാർ പാനലുകൾ വിടർത്തിയ നിലയിലാണുള്ളത്. കൂടാതെ, വിമാനത്തിന്റെ പിൻഭാഗത്തുള്ള പേലോഡ് ഡോർ തുറന്ന നിലയിലാണെന്നും കാണാം ഇപ്പോൾ പുറത്തുവന്ന ചിത്രം വിമാനത്തിന്റെ പ്രവർത്തന ശേഷി പഠിക്കാൻ ഗവേഷകർക്ക് കൂടുതൽ സഹായകമാകും.
വിമാനത്തിന് യു.എസിന്റെ ബോയിംഗ് നിർമ്മിത X-37B വിമാനവുമായി സാമ്യമുണ്ട്. ഒരു റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിക്കുകയും ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം സാധാരണ വിമാനം പോലെ ലാൻഡ് ചെയ്യുകയും ചെയ്യുന്ന രീതിയാണിതിന്. ചൈന ഇതുവരെ വിമാനത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. ഷെൻലോംഗ് ഇപ്പോൾ അതിന്റെ നാലാമത്തെ ദൗത്യത്തിലാണ്. ഈ വർഷം ഫെബ്രുവരി ഏഴിന് ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോംഗ് മാർച്ച് 2F റോക്കറ്റിലാണ് ഇത് വിക്ഷേപിച്ചത്.
The US Defense Intelligence Agency has released a NEI image of China’s reusable spaceplane Shenlong from Maxar, taken in 2024.
CASC Shenlong CSS-HQ vs Boeing X-37B OTV.
@grok, please compare China’s reusable spaceplane Shenlong and the X37-B. https://t.co/An7Csx5Xcx
— Fay (@FaySue6) October 28, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |