ലണ്ടൻ: ലൈംഗികാതിക്രമ കേസുകളിൽ ബ്രിട്ടീഷ് നടനും സ്റ്റാൻഡ് അപ് കൊമേഡിയനുമായ റസ്സൽ ബ്രാൻഡിന് (51) പത്ത് വർഷവും ആറുമാസവും തടവുശിക്ഷ വിധിച്ച് കോടതി. ആരാധികയായ 21കാരിയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതുമാണ് കേസിൽ തെളിയിക്കപ്പെട്ടത്. സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. നാലാഴ്ച നീണ്ട നിയമനടപടികൾക്കൊടുവിലായിരുന്നു താരത്തിനെതിരായ കുറ്റങ്ങൾ തെളിഞ്ഞത്.
2004 മുതൽ 2009 വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണ് കേസിന് ആധാരം. സിനിമയിലും ടെലിവിഷനിലും റേഡിയോയിലും റസ്സൽ ബ്രാൻഡ് ശ്രദ്ധേയനായിരുന്ന കാലഘട്ടമാണിത്. ബാറുകൾ, റേഡിയോ സ്റ്റേഷൻ, ടെലിവിഷൻ സ്റ്റുഡിയോ തുടങ്ങിയ വിവിധ ഇടങ്ങളിൽ വച്ചായിരുന്നു സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടന്നത്.
അതേസമയം, താരത്തിനെതിരെ ഉയർന്ന മറ്റ് മൂന്ന് ആരോപണങ്ങളിൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതിൽ രണ്ട് ബലാത്സംഗക്കേസുകളും ഒരു ബലാത്സംഗശ്രമക്കേസും ഉൾപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ റസ്സൽ ബ്രാൻഡ് വിചാരണയിൽ നിഷേധിച്ചിരുന്നു. സ്ത്രീകളുമായി നടന്ന ലൈംഗികബന്ധങ്ങളെല്ലാം പരസ്പര സമ്മതത്തോടെയായിരുന്നുവെന്നായിരുന്നു താരത്തിന്റെ വാദം. എന്നാൽ,കോടതിയിൽ കുറ്റം തെളിഞ്ഞതോടെയാണ് റസ്സൽ ബ്രാൻഡിന് ശിക്ഷ വിധിച്ചത്.
British actor and comedian Russell Brand was sentenced to 10 years and 6 months in prison by a London court. He was convicted of raping a 21-year-old woman and sexually assaulting three other women. The Southwark Crown Court trial, covering incidents from 2004-2009, also acquitted him of three additional charges.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |