SignIn
Kerala Kaumudi Online
Thursday, 05 November 2026 12.54 PM IST

ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ - അമേരിക്കൻ മേയറായി മലയാളി; തിരഞ്ഞെടുപ്പിൽ നിത്യ രാമൻ വിജയിച്ചു

READ ENGLISH VERSION
nithya-raman
നിത്യ രാമൻ

വാഷിംഗ്‌ടൺ: ലോസ് ആഞ്ചലസിലെ ആദ്യ ഏഷ്യൻ - അമേരിക്കൻ മേയറായി നിത്യ രാമൻ. നിലവിലെ മേയറായ കരേൻ ബാസിനെ പരാജയപ്പെടുത്തിയാണ് കേരളത്തിൽ ജനിച്ചുവളർന്ന നിത്യ വിജയിച്ചത്. 51.1 ശതമാനം വോട്ടുകൾ നേടിയാണ് നിത്യ വിജയിച്ചതെന്നാണ് എച്ച്‌ക്യു പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 48.33 ശതമാനം വോട്ടുകളാണ് കരേൻ ബാസിന് ലഭിച്ചത്.

ഡെമോക്രാറ്റിക് പാർട്ടിയിലാണ് നിത്യ രാമൻ. ഇതേ പാർട്ടിയിലെ അംഗമാണ് എതിരാളിയായിരുന്ന കരേൻ ബാസ്. നിത്യയുടെ അച്ഛന്റെ നാട് തിരുവനന്തപുരവും അമ്മയുടേത് തൃശൂരുമാണ്. തിരുവനന്തപുരം കെൽട്രോണിൽ എഞ്ചിനീയറായിരുന്നു പിതാവ് വെങ്കിട്ടരാമൻ. തൃശൂരിൽ ജനിച്ചെങ്കിലും രണ്ടരവയസുവരെ തിരുവനന്തപുരത്താണ് നിത്യ താമസിച്ചിരുന്നത്. ഉന്നതപഠനത്തിനായി വെങ്കിട്ടരാമൻ അമേരിക്കയിലേക്ക് പോയപ്പോഴാണ് നിത്യയും അമ്മ സുധ കേച്ചേരിയും തൃശൂരിലെത്തിയത്.

നടന നികേതനത്തിൽ പ്രവർത്തിച്ചിരുന്ന ഭാരതീയ വിദ്യാഭവനിലായിരുന്നു എൽകെജി മുതൽ ഒന്നാം ക്ലാസ് വരെയുള്ള പഠനം. ആറാം വയസിൽ കുടുംബസമേതം അമേരിക്കയിലേക്ക് പോയി. ബിരുദം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെത്തിയ നിത്യ നൃത്തത്തോടുള്ള ഇഷ്‌ടം കാരണം നാല് വർഷത്തോളം ഇവിടെ താമസിച്ചു. ചെന്നൈ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യം പഠിച്ചു. ഹോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ വാലി ചന്ദ്രശേഖരനാണ് ഭർത്താവ്. 2010ൽ ബംഗളൂരുവിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരിയായിരുന്ന അമ്മ സുധ കേച്ചേരി, തൃശൂരിലെ വിവിധ ശാഖകളിൽ ജോലി ചെയ്‌തിട്ടുണ്ട്. നിത്യയുടെ സഹോദരൻ ആകാശ് രാമൻ ന്യൂയോർക്കിൽ ഫിനാൻഷ്യൽ മേഖലയിലാണ്.

English Summary

Kerala-born Nithya Raman has reportedly defeated incumbent Karen Bass to become Los Angeles' first Asian-American mayor. With family roots in Thiruvananthapuram and Thrissur, Nithya spent her early childhood in Kerala before moving to the United States. She also studied Bharatanatyam at Kalakshetra in Chennai.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHYA RAMAN, LOS ANGELES MAYOR, NITHYA RAMAN KERALA CONNECTION, NITHYA RAMAN ELECTION VICTORY, NITHYA RAMAN NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360