SignIn
Kerala Kaumudi Online
Sunday, 08 November 2026 12.20 PM IST

കാനഡ നിർണായക നീക്കത്തിനൊരുങ്ങുന്നു; ഇന്ത്യക്കാർക്ക് ലോട്ടറി, മലയാളികൾക്കും സന്തോഷിക്കാം

canada
പ്രതീകാത്മക ചിത്രം

ഒട്ടാവ: കാനഡയിൽ നിലവിൽ താമസിക്കുന്ന 2,00,000 വരെ താൽക്കാലിക താമസക്കാർക്ക് 2027ന്റെ അവസാനത്തോടെ സ്ഥിരതാമസ പദവി നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2026 ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രത്യേക ഒറ്റത്തവണ പദ്ധതിയെന്ന നിലയിലാണ് കാനഡ സർക്കാർ ഈ നീക്കം നടപ്പാക്കുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തിരുമാനം മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് വലിയ അനുഗ്രഹമാകും.

2029 വരെ പ്രതിവർഷം 380,000 സ്ഥിര താമസക്കാരെ സ്വീകരിക്കാൻ കാനഡ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിന് പുറമെയാണ് ഈ നടപടി വരുന്നത്. ഇതോടെ, 2027ൽ ആകെ സ്ഥിര താമസാനുമതി ലഭിക്കാവുന്നവരുടെ എണ്ണം 622,000 വരെയായി ഉയരും.

പ്രവിശ്യകളിലെയും ടെറിട്ടറികളിലെയും പ്രാദേശിക തൊഴിൽ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി എക്സ്പ്രസ് എൻട്രി, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം എന്നിവയ്ക്ക് യോഗ്യതയുള്ള 1 ലക്ഷം തൊഴിലാളികളെ 2027 അവസാനത്തോടെ താൽക്കാലിക പദവിയിൽ നിന്ന് മാറ്റും. താൽക്കാലിക താമസക്കാരെ സ്ഥിരതാമസ പദവിയിലേക്ക് മാറ്റുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി 2027-28 മുതൽ നാല് വർഷത്തേക്ക് 30.2 കോടി കനേഡിയൻ ഡോളർ സർക്കാർ നീക്കിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ താൽക്കാലിക താമസക്കാരുടെയും സ്ഥിരതാമസക്കാരുടെയും പ്രതിവർഷ ലക്ഷ്യങ്ങൾ യഥാക്രമം 3,70,000, 3,80,000 ആയി 2029 വരെ നിലനിർത്തിയിട്ടുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നാൽ ഇന്ത്യക്കാർക്ക് വലിയ നേട്ടമാണുണ്ടാകുക. വിദേശ തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്. യോഗ്യതയുള്ള താൽക്കാലിക വർക്ക് പെർമിറ്റ് ഉടമകളിൽ ഏകദേശം 20 ശതമാനവും ഇന്ത്യക്കാരാണ്. ഈ പദ്ധതിയിലൂടെ ഏകദേശം 30,000 മുതൽ 40,000 വരെ ഇന്ത്യക്കാർക്ക് സ്ഥിരതാമസം ലഭിച്ചേക്കാമെന്ന് കണക്കാക്കപ്പെടുന്നു.

അതേസമയം, പുതിയ പ്രഖ്യാപനം കാനഡയിലുള്ള എല്ലാ താൽക്കാലിക താമസക്കാർക്കും സ്ഥിരതാമസം ഉറപ്പുനൽകുന്നില്ല. കാനഡയുടെ സാമ്പത്തിക രംഗത്തും തൊഴിൽ മേഖലയിലും നിലവിൽ സംഭാവന നൽകുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി സർക്കാർ നടപ്പാക്കുന്നത്. രാജ്യം നേരിടുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാനും ഇമിഗ്രേഷൻ അപേക്ഷകൾ കെട്ടിക്കിടയ്ക്കുന്നത് കുറയ്ക്കാനും പദ്ധതി സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANADA PERMANENT RESIDENCY, CANADA PR 2027, TEMPORARY RESIDENTS CANADA, CANADA IMMIGRATION NEWS, PERMANENT RESIDENT STATUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360