SignIn
Kerala Kaumudi Online
Sunday, 12 July 2026 10.48 AM IST

കാളികാവ്  പാലം അപ്രോച്ച് റോഡിൽ ഇന്റർലോക്ക് പതിക്കാൻ ഫണ്ട് അനുവദിച്ചു.

കാളികാവ്: മലയോര പാതയിൽ ചെങ്കോട് കല്ലാമൂല അപ്രോച്ച് റോഡിന്റെ ഇരുവശവും ഇന്റർ ലോക്ക് പതിക്കാൻ 13.82 ലക്ഷം രൂപ അനുവദിച്ചു. കെ.ആർ.എഫ്.ബി. പ്രൊജക്ട് ഡയറക്ടറാണ് അനുമതി നൽകിയത്.

കരുവാരകുണ്ട്-കാളികാവ്-പൂക്കോട്ടുംപാടം മലയോര ഹൈവേ റോഡിൽ ഉൾപ്പെട്ട കല്ലാമൂല, ചെങ്കോട് പാലങ്ങളുടെ പുനർനിർമ്മാണത്തിന് 9.17 കോടി രൂപയുടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും പൂർത്തിയായിട്ടുണ്ട്. നിലവിൽ സർക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ,​ രണ്ട് പാലങ്ങളുടേയും ഇരുഭാഗവും പാടെ തകർന്ന് യാത്ര ദുഷ്‌കരമായതിനാലാണ് അടിയന്തര നടപടി. റോഡ് അടിയന്തരമായി യോഗ്യമാക്കണമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ർ

അപകടം കൂടി

മലയോരപാത പണി കഴിഞ്ഞിട്ടും പാലം നവീകരിക്കാതെ വന്നതോടെ ചെങ്കോട് പാലം അപ്രോച്ച് റോഡിൽ നിറയെ വലിയ കുഴികൾ രൂപപ്പെട്ട് അപകടം പതിവായിയിരുന്നു.

പാലം പണി വൈകിയതോടെ ഈ ഭാഗം കാടുപിടിച്ച് കിടന്നതും അപകടം കൂടാൻ കാരണമായി. ധനകാര്യ വകുപ്പിന്റെ അനുമതി അധികം നീളാനിടയില്ലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL