പെരിന്തൽമണ്ണ: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ ക്രൂരമായി മർദ്ദിച്ച ദില്ലി പോലീസ് നടപടികളിൽ പ്രതിഷേധിച്ച് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണാ സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കെ.എസ് അനീഷ് ഉദ്ഘാടനം ചെയ്തു. ചോലയിൽ കുഞ്ഞു മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. പി. ഷഹർബാൻ, വിപിൻ പുഴക്കൽ, ഫൈസൽ എം വലമ്പൂർ, സാബു പനങ്ങാങ്ങര, ടി. മുരളീധരൻ, ബേബി വാത്താചിറ, സൈബുന്നിസ, അഷറഫ് തിരൂർക്കാട്, സെയ്തലവി മാമ്പള്ളി, ഷെറിഫുള്ള, നാണി വലമ്പൂർ, ഒടുവിൽ അഷറഫ്, പി.ടി. മാത്യു , കേശവദാസ്, മുഹമ്മദ് അമൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജവീീേ: ധർണാ സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കെ.എസ് അനീഷ് ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |