പെരിന്തൽമണ്ണ: ചൂഷണമുക്തമായ ലോകം സൃഷ്ടിക്കുകയെന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിനായി ജീവിതം മുഴുവൻ സമരമാക്കിയ വിപ്ലവകാരിയാണ് :വി.എസ് അച്യുതാനന്ദനെന്ന് ശ്രീജിത്ത് ശിവരാമൻ അഭിപ്രായപ്പെട്ടു. . സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അലങ്കാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വി.എസ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി. പി. എം ഏരിയ സെക്രട്ടറി ഇ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ പി.ശ്രീരാമകൃഷ്ണൻ, പി.പി.വാസുദേവൻ, എരിയ കമ്മറ്റി അംഗം പി. ഗോവിന്ദ പ്രസാദ് എന്നിവർ പങ്കെടുത്തു. ഏരിയ കമ്മിറ്റിയംഗം യു.അജയൻ സ്വാഗതവും നിഷി അനിൽ രാജ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |