വണ്ടൂർ: ഗതാഗത മന്ത്രി സി.പി. ജോണിന്റെ സ്ത്രീകളെ സംബന്ധിച്ച പരാമർശം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ആർ.ജെ.ഡി വണ്ടൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്ന സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും സംഭവത്തിൽ മന്ത്രി മാപ്പ് പറയണമെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ചന്ദ്രൻ നീലാമ്പ്രഉദ്ഘാടനം ചെയ്തു. ഒ. പി. ഇസ്മായിൽ, മാനുവൽ കുട്ടി മണിമല, ടി. ബാലകൃഷ്ണൻ ,സുനിൽ ജേക്കബ് കൽകുണ്ട് ,
റോയ് കാളികാവ് തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |