പാലക്കാട്: ഇടുക്കി രാജാക്കാട് ഗവ. ഐ.ടി.ഐയിലെ എൻ.സി.വി.ടി കോഴ്സുകളായ വെൽഡർ, പ്ലംബർ എന്നീ ഏകവത്സര ട്രേഡുകളിലെ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത: എസ്.എസ്.എൽ.സി. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ ഒറിജിനലും പകർപ്പും, നാല് ഫോട്ടോ, അപേക്ഷ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ സഹിതം സെപ്തംബർ 20 വരെ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ നേടാം. ഫോൺ: 04868 241813, 9895707399, 8547572772, 8593094385.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |