SignIn
Kerala Kaumudi Online
Friday, 23 October 2026 7.42 AM IST

ധനസഹായം നൽകി

fund
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായിരുന്ന മരണപ്പെട്ട കെ.ഭാസ്‌കരന്റെ ഭാര്യ തങ്കമണിക്ക് ബോർഡ് ചെയർമാനും മുൻ എം.എൽ.എയുമായ കെ.കെ.ദിവാകരൻ വീട്ടിലെത്തി ധനസഹായം കൈമാറുന്നു.

പാലക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗമായിരുന്ന മരണപ്പെട്ട കൊല്ലങ്കോട് ചൂരിക്കാട് വീട്ടിൽ കെ.ഭാസ്‌കരന്റെ കുടുംബത്തിന് മരണാനന്തര ധനസഹായം ഒരു ലക്ഷം രൂപയും ശവസംസ്‌കാര ചടങ്ങിനുള്ള 10,000 രൂപയും, റീഫണ്ട് ഇനത്തിൽ 19206 രൂപയും ഭാര്യയും നോമിനിയുമായ തങ്കമണിക്ക് ബോർഡ് ചെയർമാനും മുൻ എം.എൽ.എയുമായ കെ.കെ.ദിവാകരൻ വീട്ടിലെത്തി കൈമാറി. ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു അംഗം മുരുകൻ, സ്വതന്ത്ര തൊഴിലാളി യൂണിയൻ അംഗം സുരേഷ്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി.ആർ.സതീഷ് കുമാർ, ജീവനക്കാരായ എസ്.സുജിന, കെ.ചെന്താമരാക്ഷൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HELP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL