പാലക്കാട് : നെൽ കർഷകർ നേരിടുന്ന ഓലകരിച്ചിലിനെ അതിജീവിച്ച് ഗുർജാരി നെൽവിത്ത്. കണ്ണാടി കൃഷിഭവന്റെ കീഴിലുള്ള പുത്തൻപാടം പാടശേഖരസമിതിയിലെ പത്തേക്കറിലാണ് ഗുർജാരി നെൽവിത്ത് കൃഷി ചെയ്തത്. ഗുജറാത്ത് ആനന്ദ് സർകലാശാലയിലെ നെല്ലിനമാണ് ഗുർജാരി. ഉമ, ജ്യോതി എന്നീ നെല്ലിനങ്ങളിൽ കാണുന്ന ഓലകരിച്ചിൽ, പ്ലാസ്റ്റ് തുടങ്ങിയ രോഗലക്ഷണങ്ങളൊന്നും ഗുർജാരി നെല്ലിനത്തിൽ ഇതുവരെ വന്നിട്ടില്ല. രാസവളപ്രയോഗവും വളരെ കുറച്ചു മതിയെന്നും പുത്തൻപാടം പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.
120 ദിവസമാണ് നെൽവിത്തിന്റെ മൂപ്പ്. 28.0 ഗ്രാമാണ് 1000 നെന്മണികളുടെ തൂക്കം. നമ്മുടെ നാട്ടിൽ പൊതുവെ കൃഷിചെയ്യുന്ന ഉമ നെല്ലിനേക്കാളും കൂടുതലാണിത്. പുത്തൻപാടം പാടശേഖരസമിതി ഖജാൻജി വി.സുധീഷ്, സെക്രട്ടറി കെ.ശങ്കര നാരായണൻ, സമിതി പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി, കർഷകനായ കെ.ഓമനക്കുട്ടൻ എന്നിവരുടെ സ്ഥലത്താണ് ഗുർജാരി കൃഷി ചെയ്തത്. കണ്ണാടി കൃഷിഭവൻ കൃഷി അസിസ്റ്റന്റുമാരായ പി.വി.സൗമ്യ, ആർ.ഉഷ എന്നിവർ കൃഷിസ്ഥലത്തെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |