SignIn
Kerala Kaumudi Online
Friday, 23 October 2026 2.15 PM IST

ട്രെയിനിംഗ് പ്രോഗ്രാം

sdpi
എസ്.ഡി.പി.ഐ തൃത്താല മണ്ഡലത്തിൽ പുതിയതായി തിരഞ്ഞെടുത്ത ബ്രാഞ്ച്, പഞ്ചായത്ത്, മണ്ഡലം തലത്തിലെ ഭാരവാഹികൾക്ക് നടത്തിയ ലീഡ് വൺ ലീഡർഷിപ്പ് ട്രൈനിംഗ് പ്രോഗ്രാം.

പട്ടാമ്പി: എസ്.ഡി.പി.ഐ തൃത്താല മണ്ഡലത്തിലെ ബ്രാഞ്ച്, പഞ്ചായത്ത്, മണ്ഡലതല ഭാരവാഹികൾക്ക് ലീഡ് വൺ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ ഡോ. സി.എച്ച്.അഷറഫ്, അഹമദ്, വി.ടി.ഇക്രാമുൽ ഹഖ് എന്നിവർ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം, മണ്ഡലം സെക്രട്ടറി താഹിർ കൂനം മൂച്ചി, ട്രഷറർ മുസ്തഫ ആലൂർ, ജോയിൻ സെക്രട്ടറി മൻസൂർ കപ്പൂർ, വൈസ് പ്രസിഡന്റ് അഷറഫ് പള്ളത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SDPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL