കിഴക്കഞ്ചേരി: ആട് വസന്ത(പി.പി.ആർ) നിർമ്മാർജനം ലക്ഷ്യമാക്കി പ്രതിരോധ കുത്തിവയ്പ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കിഴക്കഞ്ചേരി പഞ്ചായത്തിലും വാക്സിനേഷൻ ആരംഭിക്കുന്നു. ആടു വളർത്തുന്ന മുഴുവൻ കർഷകരും 9645215173(അമിത), 9447437318(ഗണേഷ്, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ) എന്നീ നമ്പറിൽ ബന്ധപ്പെട്ട് മേൽവിലാസം, ഫോൺ നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ നൽകി റജിസ്റ്റർ ചെയ്യണം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 2.30 വരെയും അവധി ദിനങ്ങളിൽ രാവിലെ 10 മുതൽ 12 വരെയും
രജിസ്റ്റർ ചെയ്യാമെന്ന് കിഴക്കഞ്ചേരി വെറ്റിനറി സർജൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |