
മുതലമട: ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന ഓൾ ഇന്ത്യ ഫോറസ്റ്റ് മീറ്റിൽ 4×400 മീറ്ററിൽ കേരളത്തിനായി സ്വർണം നേടിയ പറമ്പിക്കുളം തേക്കടിയിലെ ആദിവാസി സഹോദരങ്ങളായ സി.കണ്ണൻ, സി.സന്തോഷ് എന്നിവരെ ആദരിച്ചു. പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ നടന്ന ജാഗ്രത സമിതി മീറ്റിംഗിൽ ജനമൈത്രി സി.ആർ.ഒ എ.എസ്.ഐ ബാലചന്ദ്രൻ ഉപഹാരം നൽകി. ബീറ്റ് ഓഫീസർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജി.എസ്.സി.പി.ഒ സജിത്ത് സ്വാഗതം പറഞ്ഞു. സമിതി അംഗങ്ങളായ രമേഷ്, സുന്ദരൻകുട്ടി, എസ്.ടി പ്രമോട്ടർമാരായ മണികണ്ഠൻ, സതീഷ്, എസ്.സി.പി.ഒ ശിവകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |