പാലക്കാട്: സി-ഡിറ്റിന്റെ എഫ്.എം.എസ്എം.വി.ഡി പ്രോജക്റ്റിന്റെ ഭാഗമായി ആലത്തൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. സമാന ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22നു രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ ബയോഡാറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും മറ്റു സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 813891165 എന്ന നമ്പറിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |